കോവിഡ് മരണ നിരക്ക് വര്‍ധിക്കുന്നു: ഇന്നലെ മരിച്ചത് കണ്ണൂര്‍ ധര്‍മടം സ്വദേശി

0
344

ധര്‍മടം: സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് വര്‍ധിക്കുന്നു. കണ്ണൂര്‍ ധര്‍മടം സ്വദേശി ആസിയയാണ് മരിച്ചത്. 63 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇവര്‍ രാത്രി 8:30 ഓടെയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ഇവരുടെ ആരോഗ്യ നില കൂടുതല്‍ വഷളായിരുന്നു.
പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു ആസിയ. നാഡീ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് എങ്ങനെയാണ് കോവിഡ് ബാധിച്ചത് എന്നതിനെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ആസിയയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

Leave a Reply