കോവിഡ് പ്രതിസന്ധിമൂലം ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ ചൈന തയ്യാറെടുക്കുന്നു. ഡല്‍ഹിയിലെ ചൈനീസ് എംബസി അധികൃതരാണ് വാര്‍ത്ത പുറത്തുവിട്ടത്. നാട്ടിലേക്ക് മടങ്ങിപോവാനാവാതെ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളെന്ന് എംബസി പുറത്തുവിട്ട നോട്ടീസില്‍ പറയുന്നുണ്ട്. മടങ്ങിപോവാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 27-ഓടെ രജിസ്റ്റര്‍ ചെയ്യണമെന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ യാത്ര സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യയില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ കൃത്യമായ കണക്ക് ലഭ്യമല്ല.
യാത്രാ നിയന്ത്രണങ്ങള്‍ മൂലം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഇന്ത്യയും തിരികെ കൊണ്ടുവരുന്നുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്നും 700 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നു.