ബംഗളൂരുവില്‍ നിന്ന് 58 പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി

0
361

ബംഗളൂരുവില്‍ നിന്ന് 58 യാത്രക്കാരുമായി 6E 1729 – ഇന്‍ഡിഗോ വിമാനം ഇന്നലെ (മെയ് 25) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വൈകീട്ട് 5.20 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. ഏഴ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 34 പുരുഷന്‍മാരും 24 സ്ത്രീകളുമുള്ള സംഘത്തില്‍ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ല. മറ്റ് അരോഗ്യ പ്രശ്‌നങ്ങളുള്ള ഒരു മലപ്പുറം സ്വദേശിനിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലാക്കാരായ മൂന്ന് പേരെ അവരുടെ താത്പര്യപ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ട കോവിഡ് കെയര്‍ സെന്ററിലാക്കി. മറ്റുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,

മലപ്പുറം – 18, കണ്ണൂര്‍ – മൂന്ന്, കാസര്‍കോട് – ഒന്ന്, കോഴിക്കോട് – 28, പാലക്കാട് – അഞ്ച്, തൃശൂര്‍ – ഒന്ന്, വയനാട് – രണ്ട്.

Leave a Reply