ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം ജനവാസമേഖലയിലേക്ക് വിമാനം തകർന്ന് വീണ് 97 പേർ മരിച്ചു. രണ്ട് പേര് അതിസാഹസികമായി രക്ഷപ്പെടുകയും ചെയ്തു.പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ 8303 വിമാനം ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് തകര്‍ന്ന് വീണത്.
മുഴുവൻ യാത്രക്കാരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായും 19 പേരെ തിരിച്ചറിയാനായെന്നും സിന്ധ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തകർന്ന് വീണ സ്ഥലം ഇപ്പോഴും പോലീസുകാരുടെ നിയന്ത്രണത്തിലാണെന്ന് ഒരു പ്രദേശിക ന്യൂസ് ഏജൻസി അറിയിച്ചു. ലാഹോറിൽ നിന്ന് കറാച്ചിയിലേക്കുള്ള വിമാനമാണ് തകർന്ന് വീണത്. മിക്ക യാത്രക്കാരും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നതിനായി നാട്ടിലേക്ക് മടങ്ങുന്നവരാണ്