പിതാവിനെയിരുത്തി സെക്കിള്‍ ഓടിച്ചത് 1200 കിലോ മീറ്റര്‍: ജ്യോതിയെ പ്രശംസിച്ച് ഇവാന്‍ക ട്രംപ്

0
408

വീട്ടിലെത്താന്‍ പിതാവിനെയുമിരുത്തി 1200 കിലോമീറ്ററോളം സൈക്കിള്‍ ഓടിച്ച ബീഹാറിലെ പതിനഞ്ചുകാരി ജ്യോതി കുമാറിനെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപിന്റെ പ്രിയ പുത്രി ഇവാന്‍ക ട്രംപ്. സഹനവും സ്‌നേഹവും നിറഞ്ഞുനിന്ന പാദമാണ് ജ്യോതിയുടേതെന്ന് ഇവാന്‍ക ട്വീറ്റ് ചെയ്തു. പതിനഞ്ച് വയസ്സുകാരിയായ ജ്യോതി കുമാരി അപകടത്തില്‍ പരിക്ക് പറ്റിയ പിതാവിനെയും വഹിച്ച് സൈക്കിളില്‍ നാട്ടിലേക്ക് മടങ്ങിയ കഥ എന്‍.ഡി.ടി.വി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇ-റിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്ന പിതാവ് മോഹന്‍ കുമാറിനെ സന്ദര്‍ശിക്കാനായി ജ്യോതി മാര്‍ച്ചിലാണ് ഗുരുഖ്വാവില്‍ എത്തിയത്. കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്്ഡൗണ്‍ മൂലം നാട്ടിലേക്ക് മടങ്ങാനാവാതെ ജ്യോതിക്ക് പിതാവിനൊപ്പം താമസിക്കേണ്ടി വന്നു. പട്ടിണിക്കൊപ്പം തൊഴിലുടമയുടെ ഭീഷണിക്കൂടി വന്നതിനെ തുടര്‍ന്ന് സെക്കിള്‍ വാങ്ങി നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു വഴിയും ജ്യോതിക്ക് മുമ്പിലുണ്ടായിരുന്നില്ല. സാഹസം കേട്ട് ഇന്ത്യന്‍ സൈക്ലിംഗ് ഫെഡറേഷന്‍ ട്രയല്‍സിനായി ജ്യോതിയെ ക്ഷണിച്ചിട്ടുണ്ട്.

Leave a Reply