രാത്രികാലങ്ങളിൽ യമുന മുറിച്ച് കടന്നും അതിഥി തൊഴിലാളികൾ വീട്ടിലേക്ക്

0
196


ന്യൂഡൽഹി: രാത്രി കാലങ്ങളിൽയമുന നദി മുറിച്ച് കടന്ന് നാട്ടിലേക്ക് മടങ്ങുകയാണ് 100 കണക്കിന് അതിഥി തൊഴിലാളികൾ.ഉത്തർപ്രദേശ്-ഹരിയാന അതിർത്തിയിലാണ് നദി ഒഴുകുന്നത്.മഴക്കാലം തുടങ്ങുന്നതിന് മുമ്പും ജലനിരപ്പ് കുറഞ്ഞത് യാത്രയ്ക്ക് സൗകര്യമാക്കി എന്ന് അതിഥി തൊഴിലാളികൾ വ്യക്തമാക്കി. ഹരിയാനയിലെ യമുനാനഗറിൽ നിന്ന് യുപിയുടെ സഹാറൻപൂരിലേക്കും അവിടുന്ന് ബീഹാറിലേക്കുമാണ് കുടിയേറ്റക്കാർ യാത്ര തിരിച്ചത്. ട്രയിൻ മാർഗം വീട്ടിലെത്താൻ പറ്റാത്തവരും പറ്റെ ദരിദ്രരുമാണ് കാൽനടയായി വീടു പറ്റാൻ ശ്രമിക്കുന്നത്. രണ്ടു മാസത്തോളമായി തുടരുന്ന ലോക് ഡൗൺ കാരണത്താൽ മിക്കവരും ജോലി നഷ്ടപ്പെട്ട് പട്ടിണിയിലാണ്. അതിനിടെ യാത്ര ചിലവുകളും വഹിക്കാൻ പറ്റാത്തതിനാലാണ് പലരും കാൽനടയായി യാത്ര തിരഞ്ഞെടുക്കുന്നത്.പകൽ ചൂട് ഒഴിവാക്കുന്നതിനുമാണ് രാത്രിയിൽ നദി മുറിച്ചുകടക്കുന്നത് .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 2,000 ത്തോളം കുടിയേറ്റക്കാരാണ് കാൽനടയായി നദി മുറിച്ചുകടക്കുന്നത് .
” കയ്യിൽ പണമില്ല, പകൽ നടക്കുകയാണെങ്കിൽ പോലീസുകാർ മർദ്ധിക്കും , അതുകൊണ്ടാണ് ഞങ്ങൾ രാത്രി നദി മുറിച്ചുകടക്കുന്നത്. ബീഹാർ വരെ ഞാൻ നടക്കും,” പ്ലൈവുഡിൽ കൂലിത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന 16 വയസുകാരൻ രാഹുൽ പറഞ്ഞു.
നദീതീരത്ത് പോലീസുകാർ ഇല്ലാത്തതിനാൽ പലരും നദി മുറിച്ച് കടന്നാണ് യാത്ര ചെയ്യുന്നത്.

Leave a Reply