ഹൈഡ്രാക്സിക്ലോറേക്വന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗ വ്യാപനം തടയുന്നതിനായി ഹൈഡ്രാക്സിക്ലോറേക്വന്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദേശം ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
പുതിയ മാര്‍ഗ നിര്‍ദേശ പ്രകാരം ഹൈഡ്രാക്സിക്ലോറേക്വന്‍ ഉപയോഗിക്കേണ്ടവര്:
- കണ്ടെയ്മെന്റ് സോണുകളിലും കോവിഡ് പരിചരണത്തിലും വ്യാപൃതരായ രോഗ ലക്ഷണങ്ങളില്ലാത്ത ആരോഗ്യ പ്രവര്‍ത്തകര്‍.
- പ്രത്യേക കോവിഡ് ആശുപത്രികളായി മാറ്റിയിട്ടില്ലാത്ത ആശുപത്രികളില്‍/ ബ്ലോക്കുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍.
- കോവിഡ് സംബന്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പോലീസ് ഉദ്ധ്യോസ്ഥരടക്കമുള്ളവര്.