പുതിയ കോവിഡ് രോഗികളില്ല: ചൈന ആശ്വാസത്തിലേക്ക്

0
297

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ചൈന. ജനുവരി മാസത്തിന് ശേഷം ആദ്യമായിട്ടാണ് ചൈനയില്‍ പുതിയ കോവിഡ് ബാധിതരില്ലാത്ത ദിനം കടന്നുപോകുന്നത്. ഫെബ്രുവരി പകുതിയോടെ രോഗ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ ചൈനക്ക് സാധിച്ചിരുന്നു. എന്നാല്‍ ആഗോള തലത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഒരു ലക്ഷത്തിലധികം പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
അമേരിക്കയില്‍ 24197 കേസുകളും ബ്രസീലില്‍ 19969 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട്് ചെയ്തത്. ആഗോള തലത്തില്‍ ആകെ കോവിഡ് മരണം 339425 ആയി ഉയര്‍ന്നു. അമേരിക്കയില്‍ ഇന്നലെ 1293 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ബ്രസീലില്‍ ഇന്നലെ മാത്രം 966 പേര്‍ മരിച്ചതോടെ മരണ സംഖ്യ ഇരുപത്തിയൊന്നായിരം കവിഞ്ഞു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് ബ്രസീലിലാണ്. സ്‌പെയിനില്‍ മരണനിരക്ക് വീണ്ടും വര്‍ധിച്ചു. 688 പേര്‍ കൂടി മരിച്ചതോടെ സ്‌പെയിനില്‍ ആകെ കോവിഡ് മരണം 28628 ആയി. ബ്രിട്ടന്‍-350, ഇറ്റലി-130, ഫ്രാന്‍സ്- 74, ജര്‍മനി- 43 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ ഇന്നലത്തെ കോവിഡ് മരണ നിരക്ക്.

Leave a Reply