ഉംപൂണ്‍ നാശം വിതച്ച ബംഗാളും ബീഹാറും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിനിടെ ദില്ലിക്ക് പുറത്തേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഉംപൂണ്‍ ചുഴലിക്കാറ്റ് മൂലമുണ്ടായ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി വിവിധ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബംഗാള്‍ ജനതയുടെ നന്മക്കായി പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
കനത്ത നാശ നഷ്ടങ്ങളാണ് ഉംപൂണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നാശ നഷ്ടങ്ങളാണ് ബംഗാളില്‍ മാത്രം കണക്കാക്കുന്നത്. ബംഗാളില്‍ മാത്രം 76 പേര് മരിച്ചതായും മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചിരുന്നു. ദിരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരം കോടി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.