അബുദബിയില്‍ വാഹനം പാർക്ക് ചെയ്യുന്നതിന്,ഈദ് അവധി ദിനങ്ങളില്‍ ഫീസ് ഈടാക്കില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സൗജന്യപാർക്കിംഗ് തന്നെയായിരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുളളത്. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമെന്ന രീതിയില്‍, റമദാനില്‍ പാർക്കിംഗ് സൗജന്യമാക്കി നല്‍കിയിരുന്നു.ഇതാണ്, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് അറിയിച്ചിട്ടുളളത്. അതേസമയം ഗതാഗത തടസ്സമുണ്ടാകുന്ന രീതിയിലോ,നിരോധിച്ച മേഖലകളിലോ പാർക്കിംഗ് പാടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.