ഉംപുൻ ചുഴലിക്കാറ്റ്; ബംഗാളിൽ 72 മരണം

കൊൽക്കത്ത: ഉം പുൻ ചുഴലിക്കാറ്റിനെത്തുടർന്ന് ബംഗാളിൽ 72 പേർ മരണമടഞ്ഞതായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കൊവിഡ് ബാധിച്ച് ഉണ്ടായ നഷ്ടത്തേക്കാൾ കൂടുതലാണ് ചുഴലിക്കാറ്റിനെത്തുടർന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാനം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിലാണ് കാറ്റ് അടിച്ച് വീശിയത്.
രാജ്യം മുഴുവൻ ബാഗാളിനൊപ്പം നിലകൊള്ളുന്നുവെന്നും ദുരിതരെ സഹായിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ചുഴലിക്കാറ്റിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി 2.5 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബാനർജി പറഞ്ഞു.മരിച്ച 72 പേരിൽ 15 പേരും കൊൽക്കത്ത സ്വദേശികളാണ്.

Leave a Reply