കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ ഒന്ന് മുതല്‍

കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കാനൊരുങ്ങി റെയില്‍വെ മന്ത്രാലയം. ജൂണ്‍ ഒന്ന് മുതല്‍ 200 ലേറെ നോണ്‍-എസി പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ മുഖേനയാണ് ടികറ്റ് ബുക്കിംങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കോവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ശാരീരിക അകലം പാലിച്ചുകൊണ്ടാണ് യാത്രക്കാരെ ട്രെയിനിലേക്ക് കടത്തിവിടുക. രാജ്യ വ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ട്രെയിന്‍ സര്‍വീസുകള്‍ നിറുത്തിവെച്ചിരുന്നു. ഘട്ടം ഘട്ടമായി കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്.

Leave a Reply