റെയില്‍വെ ട്രാക്കിലൂടെ നടക്കേണ്ട ഗതികേട് ഇനി ഉണ്ടാവരുത്: നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

കൂടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നതിനെ സംബന്ധിച്ച് റെയില്‍വെ അധികൃതരോട് ചര്‍ച്ചകള്‍ നടത്താന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി അജയ് ബല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. തൊഴിലാളികളെ സഹായിക്കുന്നതിന്റെ ഭാഗമായി ജില്ല ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ വിശ്രമ കേന്ദ്രങ്ങള്‍ തയ്യാറാക്കണമെന്നും കത്തില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. റോഡ് മാര്‍ഗം നടന്നുപോകേണ്ട ഗതികേട് തൊഴിലാളികള്‍ക്ക് ഉണ്ടാവാതെ നോക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

നിരവധി തൊഴിലാളികള്‍ വിവിധ അപകടകങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച്ച അയച്ച കത്തിന്റെ പകര്‍പ്പ് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തത്.

Leave a Reply