രാജ്യത്ത് ഒരു ലക്ഷം പേർ രോഗബാധിതർ : 3163 മരണം

ന്യൂഡൽഹി: 24 മണിക്കൂറിനിടെ 4970 പുതിയ കേസുകൾ. രാജ്യത്ത് രോഗികളുടെ നിരക്ക് ഒരു ലക്ഷം കടന്നതായി സർക്കാർ. നിലവിൽ 1,01,139 കേസുകളാണ് റിപ്പോർട്ട് ചെയ്തിറ്റുള്ളത്.134 മരണങ്ങളോടെ മൊത്തം 3163 എണ്ണമായി ഉയരുകയും ചെയ്തു. ഇതിനു പുറമെ 39,000 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
8 ആഴ്ചയിലധികമായി തുടരുന്ന ലോക് ഡൗണിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിറ്റുണ്ട്. വൈറസ് മുഖേ നേ വന്നു ചേരുന്ന സാമ്പത്തിക പ്രതിസന്ധിയെ ചെറുക്കാനായാണ് പുതിയ ഇളവുകളെന്ന് കേന്ദ്രം അറിയിച്ചു. ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് എന്നിവയുൾപ്പെടെ നിരവധി പ്രധാന നഗരങ്ങളിൽ ബസ്സുകളും ഓട്ടോകളും ഉൾപ്പെടെ പൊതുഗതാഗതം അനുവദിക്കും.
പകർച്ചവ്യാധിയെ നേരിടാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ യഥാസമയം സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.
മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 2033 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.മഹാരാഷ്ട്രയിൽ തന്നെയാണ് ഇന്ത്യയിൽ കൂടുതൽ രോഗബാധയും സ്ഥിരീകരിച്ചതും

Leave a Reply