കാശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താലിബാന് തയ്യാറെടുക്കുന്നതായുള്ള വാര്‍ത്തകളെ നിഷേധിച്ച് താലിബാന് വക്താവ് സുഹൈല്‍ ശഹീന്‍ . മറ്റ് രാഷ്ട്രങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ താലിബാന് ഇടപെടില്ലെന്നും സുഹൈല്‍ ശഹീന്‍ വ്യക്തമാക്കി.
തീവ്രവാദികളുടെ സഹായത്തോടെ കാശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താലിബാന് മുന്നോട്ട് വരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കാബൂളില്‍ അധികാരം സ്ഥാപിച്ചതിന് ശേഷം അടുത്ത ലക്ഷ്യം കാശ്മീരാണെന്ന് താലിബാന് വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞതായി അഭ്യൂഹം സജീവമായ പശ്ചാത്തലത്തിലാണ് പ്രസ്താവനയുമായി സുഹൈല്‍ ശഹീന്‍ രംഗത്തെത്തിയത്.