ദുബായ് മെട്രോയിലെ മൂന്ന് സ്റ്റേഷനുകളുടെ പേരുകള്‍ മാറി.ഷറഫ് ഡിജി, മഷ്റഖ് സ്റ്റേഷനെന്നും, പാം ദേറ, ഗോള്‍ഡ് സൂഖ് എന്നും നഖീല്‍ ഹാർബർ ആന്റ് ടവർ ജബല്‍ അലി എന്നുമാണ് പേരുമാറ്റിയത്. ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട് അതോറിറ്റി, റെയില്‍ ഓപ്പറേഷന് ഡയറക്ടർ ഹസന് അല്‍ മുത്തവയാണ് ഇക്കാര്യം അറിയിച്ചത്.ഇതോടൊപ്പം തന്നെ മഷ്റഖ് സ്റ്റേഷനില്‍ ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്താനുളള സൗകര്യവും ഉണ്ടാകും.സ്വകാര്യ അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയെന്നലക്ഷ്യത്തോടെയാണ്, നടപടിയെന്ന്,ഹസന് അല്‍ മുത്തവ പറഞ്ഞു.ആർ.ടി.എ.യെ പ്രതിനിധീകരിച്ച് റെയിൽ ഏജൻസി സി.ഇ.ഒ. അബ്ദുൾ മൊഹ്സെൻ ഇബ്രാഹിം യൂനസ്, മഷ്റഖ് ബാങ്കിനെ പ്രതിനിധീകരിച്ച് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും റീട്ടെയിൽ ബാങ്കിങ് ഗ്രൂപ്പ് മേധാവിയുമായ സുബ്രോട്ടോ സോം എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.