ഇസ്ലാമോഫോബിയ, യുഎഇയില്‍ ഒരു ഇന്ത്യാക്കാനെ കൂടി ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

മുസ്ലീം വിരുദ്ധ നിലപാടുകള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച, ഇന്ത്യാക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. റാസല്‍ഖൈമയില്‍ മൈനിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥനായ ബീഹാർ സ്വദേശി, ബ്രാജ് കിഷോർ ഗുപ്തയാണ്, മുസ്ലീംവിരുദ്ധനിലപാടെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ദില്ലിയില്‍ നടന്ന കലാപത്തിനിടെ അന്‍പതോളം ആളുകള്‍, കൊല്ലപ്പെട്ടിരുന്നു.അതില്‍ തന്നെ കൂടുതല്‍ പേരും ഇസ്ലാം മതവിശ്വാസികളായിരുന്നു. കൊറോണ വൈറസ് വാഹകരായ ഇവർ കൊല്ലപ്പെടേണ്ടത് തന്നയാണെന്നതരത്തിലായിരുന്നു ഗുപ്തയുടെ പോസ്റ്റ്. യുഎഇയുടെ നിയമങ്ങളെയും നിർദ്ദേശങ്ങളെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ് തങ്ങളെന്നും, ഇത്തരം അസഹിഷ്ണുതാ നിലപാടുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് കമ്പനി അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. നേരത്തെ, ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥർ അസഹിഷ്ണുതാപരമായ നിലപാടുകള്‍ സ്വീകരിക്കരുതെന്ന നിർദ്ദേശം യുഎഇയിലെ ഇന്ത്യാക്കാർക്ക് നല്‍കിയിരുന്നു. ഒരു മതത്തേയോ വ്യക്തിയേയോ അപകീർത്തിപ്പെടുത്താനോ അസഹിഷ്ണുതാപരമായ നിലപാടുകള്‍ സ്വീകരിക്കുന്നതോ യുഎഇ അനുവദിക്കുകയില്ലെന്ന്, യുഎഇയും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply