കര്‍ണാടകയിലേക്ക് നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്ര വിലക്ക്

തൽകാലം കയറരുത്: 4 സംസ്ഥാനങ്ങളോടായി കർണാടക
ബെംഗളൂരു: കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കർണാടക സർക്കാർ. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലുള്ളവർക്കാണ് വിലക്കേർപ്പെടുത്തിയത് . വിലക്ക് മെയ് 31 വരെ തുടരും. അന്തർ സംസ്ഥാന യാത്രകൾക്ക് ഇരു സംസ്ഥാനങ്ങളുടെയും അനുമതി പ്രകാരമാകണമെന്ന് കേന്ദ്രം ഇന്നലെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കർണാടക സർക്കാർ വിലക്കേർപ്പെടുത്തിയത്.
ഈ നാലു സംസ്ഥാനങ്ങളിലും കൊവിഡ് ബാധ കൂട്ടുന്നതിനാലും സംസ്ഥാനത്ത് കൂടുതൽ കർശനം കൊണ്ടുവരുന്നതിൻ്റെയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
മെയ് 31 വരെ രാജ്യവ്യാപകമായി ലോക്ക്ഡ ഡൗൺ നീട്ടുന്നതിനെക്കുറിച്ചുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് ട്രെയിൻ സർവ്വീസ് അനുവദിക്കുമെന്നും 30 യാത്രക്കാരെ വെച്ച് സർക്കാർ ബസ് സർവ്വീസുകൾ നടത്തുമെന്ന് അദ്ധേഹം വ്യക്തമാക്കി. ഓല , ഊബർ സർവ്വീസുകൾ നാളെ മുതൽ ആരംഭിക്കും.എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ യാത്രക്കാർക്കും 14 ദിവസത്തെ ക്വാറൻറയന് നിർബന്ധമാക്കും.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പിന്തുടരുമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പറഞ്ഞു.അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും,നാളെ മുതൽ പാർക്കുകൾ തുറക്കാവുന്നതാണെന്ന് ,മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയേറ്ററുകൾ, ജിമ്മുകൾ, സ്വിമിംഗ് പൂൾ എന്നിവ അടച്ചുപൂട്ടുമെന്നും ഉപമുഖ്യമന്ത്രി കൂട്ടിചേർത്തു.

Leave a Reply