ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥന് കോവിഡ്: ആശങ്കയില്‍ രാഷ്ട്രപതി ഭവന്‍

രാഷ്ട്രപതി ഭവന്റെ സുരക്ഷ ചുമതലയുള്ള ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്ധ്യോഗസ്ഥനാണിയാള്‍. ഇദ്ധേഹത്തെ ഡല്‍ഹിയിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി ഭവന്റെ അകത്താണ് ഇദ്ദേഹത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്. ഇതോടെ, നിരവധി രാഷ്ട്രപതി ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.

Leave a Reply