സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കി ധനമന്ത്രിയുടെ അവസാന ഘട്ട പ്രഖ്യാപനം

സ്വകാര്യ മേഖലക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതരാമന്‍. പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ അവസാന ഘട്ട വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസാരിക്കുകയായിരുന്നു.
പൊതു മേഖലയെക്കുറിച്ചുള്ള പുതിയ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കും. അപ്രധാന മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന തരത്തിലാണ് പുതിയ നയം രൂപീകരിക്കുക. അതോടൊപ്പം തന്ത്ര പ്രധാന മേഖലയിലേക്കും സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് കടന്നുവരാന്‍ അവസരം നല്‍കും- നിര്‍മല സീതരാമന്‍ പറഞ്ഞു. പൊതു മേഖല സ്ഥാപനങ്ങള്‍ പലതും സ്വകാര്യവല്‍കരിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ഇന്നലെയും ധനമന്ത്രി നടത്തിയിരുന്നു. ബഹിരാകാശം, വ്യോമായനം, ധാതു, കല്‍ക്കരി തുടങ്ങിയവയിലും സ്വകാര്യപങ്കാളിത്തം അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

Leave a Reply