മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം; ലോക് ഡൗൺ മെയ് 31 വരെ

മുംബൈ: മഹാരാഷ്ട്രയിൽ വൈറസ് പിടിമുറുക്കുന്നു, സംസ്ഥാനത്തെ ലോക് ഡൗൺ മെയ് 31 വരെ നീട്ടിയതായി ഉദ്ദവ് താക്കറെ സർക്കാർ അറിയിച്ചു. രാജ്യവ്യാപകമായുള്ള മൂന്നാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കവെയാണ് മുംബൈ സർക്കാറിൻ്റെ പുതിയ തീരുമാനം.
രാജ്യത്തെ മൊത്തം കൊവിഡ് കേസുകളിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തിറ്റുള്ളത് . മഹാരാഷ്ട്രയിൽ മാത്രം 30,000 ലധികം കേസുകളാണുള്ളത്. 24 മണികൂറിനിടെ 1606 കേസുകളാണ് റിപ്പോർട്ട് ചെയ്തത്
തലസ്ഥാന നഗരിയായ മുംബൈയിലാണ് അധിക രോഗബാധിതരും, 889 പുതിയ കേസുകളോടെ 18,555 കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്തിറ്റുള്ളത്. മെയ് അവസാനിക്കുമ്പോഴേക്കും രോഗസംഖ്യ 50,000 കടക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാറിനോട് കൂടുതൽ സാമ്പത്തിക ആനുകൂല്യങ്ങൾ അവിശ്വപ്പെട്ടതായി സർക്കാർ അറിയിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ താങ്ങളുടെ സഖ്യകക്ഷികളായ എൻസിപി നേതാവ് ശരത് പവാറിനെയും കാബിനറ്റ് പ്രവർത്തകരേയും സന്ദർശിച്ചിറ്റുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വാർത്താ മാധ്യമങ്ങളെ അറിയിച്ചു.

Leave a Reply