കോവിഡ് എവിടെ നിന്ന് വന്നു ?: അന്വേഷണത്തെ പിന്തുണച്ച് ഇന്ത്യയും

കോവിഡിന്റെ ഉത്ഭവത്തെ സംബന്ധിച്ച് നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യത്തെ പിന്തുണച്ച് ഇന്ത്യയും. കോവിഡിന് കാരണമായ സാര്‍സ് വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ചത് എങ്ങനെയെന്ന് കണ്ടെത്താന്‍ ലോക ആരോഗ്യ സംഘടയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് 62 രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ലോക ആരോഗ്യ സംഘടനയുടെ വാര്‍ഷിക യോഗം തുടങ്ങാനിരിക്കെ സംയുക്ത പ്രമേയം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രോലിയ അടക്കമുള്ള വിവിധ രാജ്യങ്ങള്‍. ഈയൊരു നീക്കത്തെ ഇന്ത്യയും പിന്തുണച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് സംബന്ധിച്ച് വിവിധ രാഷ്ട്രങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നീക്കം.

Leave a Reply