90000 ലധികം കേസുകൾ; രാജ്യം ഇത് എങ്ങോട്ട് !!!

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്- 19 രോഗികൾ 90927 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 4987 കേസുകളും 120 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൂന്നാം ഘട്ട ലോക് ഡൗൺ ഇന്ന് അവസാനിക്കുമ്പോൾ രാജ്യത്തെ കൊവിഡ് കൂടുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി തമിഴ്നാട് എന്നിവിടങ്ങളിലാണ് കൂടുതലായും രേഖപ്പെടുത്തിയത്. രോഗമുക്തി നേടുന്നവരുടെ നിരക്കും കൂടിയിറ്റുണ്ട്. 37.51 % മാ ണ് രോഗമുക്തി നേടിയത്. അതായത് 34000 ത്തോളം രോഗികൾ ഇത് വരെ രോഗമുക്തി നേടി.
ഗുജറാത്ത് 10,988, തമിഴ്നാട് 10,585, ഡൽഹി 9,333, മഹാരാഷ്ട്ര 30706 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
നാലാം ഘട്ട ലോക് ഡൗണുമായി ബന്ധപ്പെട്ടുള്ള പുതിയ തീരുമാനങ്ങൾ ഇന്ന് വരും , മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടാനാണ് പറഞ്ഞിരിക്കുന്നത്. മഹാരാഷ്ട്രയും തമിഴ്നാടും മിക്ക ജില്ലകളിലും മെയ് 31 വരെ ലോക് ഡൗൺ നീട്ടിയതായി അറിയിച്ചു.

Leave a Reply