നാലാം ഘട്ട ലോക്ഡൗണ്‍: മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും

മൂന്നാം ഘട്ട ലോക്ഡൗണ്‍ ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കാനിരിക്കെ നാലാം ഘട്ട ലോക്ഡൗണിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. തുടര്‍ച്ചയായ അടച്ചിടല്‍ മൂലം ഭീഷണിയായ മേഖലകളില്‍ കുടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിമാരുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയിലും കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. പൊതു ഗതാഗത സംവിധാനമടക്കം ഭാഗികമായി അനുവദിക്കമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് കണ്ടെയ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ മുബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ കോവിഡ് കേസുകളിലെ എണ്‍പത് ശതമാനവും ഈ മൂന്ന് നഗരങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവയ്ക്ക് പുറമെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് ഇരുപത്തിയേഴ് നഗരങ്ങളിലും സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്്‌നാട,് രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്‍സിപ്പാലിറ്റികളാണ് ഇവയിലധികവും.

Leave a Reply