റമദാനില്‍ സഹായഹസ്തമേകി, യുവാക്കള്‍

ദുബായ് : റമദാനില്‍ ആവശ്യകാർക്ക് അന്നമേകി, മുഹൈസ്‌നയിൽ താമസിക്കുന്ന 43 പേരടങ്ങുന്ന സംഘം.
ദുബായ് സോണാപ്പൂരിലെ ലേബർ ക്യാമ്പിൽ ദിവസവും 150 ഇഫ്താർ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഇതിനു മേൽനോട്ടം വഹിക്കുന്നത്‌ മിർഷാദ് ലത്തീഫ് കുന്നത്ത്, ഷാനിദ് ഷമീർ, അബ്ദുൽ റൗഫ്, മുഫീദ് മുഹമ്മദ് എന്നിവരാണ് . സാമൂഹ്യപ്രവർത്തകനായ നസീർ വാടാനപ്പളളിയാണ് ഇവരുടെ കരുത്ത്. കൂടാതെ അരോമയുടെ ഭാരവാഹിയായ ശിഹാബ് മുഹമ്മദ് കുന്നത്തും ഇവർക്കും ഇഫ്താർ കിറ്റ് നല്‍കി പിന്തുണയ്ക്കുന്നു. ഭാവിയിലും ഇതുപോലെയുള്ള ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ ആഗ്രഹം

Leave a Reply