അമേരിക്ക ഇന്ത്യക്ക് നല്‍കുന്നത് 200 മൊബൈല്‍ വെന്റിലേറ്ററുകള്‍

കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടെ ഇന്ത്യക്ക് സഹായവുമായി അമേരിക്ക. 200 മൊബൈല്‍ വെന്റിലേറ്ററുകള്‍ ഇന്ത്യക്ക് നല്‍കാന്‍ അമേരിക്ക സന്നദ്ധത അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പാര്‍ട്ട് ചെയ്തു. ഒരു മില്യണ്‍ രൂപയാണ് ഒരോ വെന്റിലേറ്ററിന്റെയും ഏകദേശ വില. ജൂണ്‍ മാസം തുടക്കത്തോടെ ഇവ ഇന്ത്യയിലെത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിചേര്‍ത്തു.

ഇന്ത്യയില്‍ കോവിഡിന്റെ വ്യാപനം തീവ്രത കൈവരിച്ചുകൊണ്ടിരിക്കെ ഇന്ത്യക്ക് സഹായം നല്‍കുമെന്ന് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യക്കൊപ്പം നിലകൊള്ളുന്നതായും വ്യക്തമാക്കിയ ട്വീറ്റില്‍ കോവിഡിനെ പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ നടത്തികൊണ്ടിരിക്കുമെന്ന സേവനങ്ങളെ ട്രംപ് വാര്‍ത്ത സമ്മേളനത്തില്‍ ഈയിടെ പ്രംശസിച്ചിരുന്നു.

Leave a Reply