വേണ്ടത് വായ്പയല്ല, പണം നേരിട്ട് ലഭിക്കുന്ന പദ്ധതികള്‍ : കൂടുതല്‍ നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി

കോവിഡ് മൂലം പ്രതിസന്ധിയില്ലായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിട്ട് പണം എത്തിച്ചുനല്‍കുന്ന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി. 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ സംബന്ധിച്ച് സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറുകിട വ്യവസായക്കാര്‍ക്കും കര്‍ഷകര്‍ക്കും അടിയന്തരമായി ആവശ്യമുള്ളത് വായ്പയല്ല, നേരിട്ട് പണം ലഭിക്കുന്ന പദ്ധതികളാണ് – രാഹുല്‍ ഗാന്ധി പറഞ്ഞു. നേരിട്ട് പണം എത്തിച്ചുനല്‍കുന്ന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കണമെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

കോവിഡിനെ പ്രതിരോധിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കേണ്ടതുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു. മാധ്യമ സ്ഥാപന മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply