വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്താനുള്ള ഇസ്രാഈല്‍ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ജോര്‍ദാന്‍ രാജാവ്. അധീനപ്പെടുത്താനുള്ള നടപടികളുമായി ഇസ്രാഈല്‍ മുന്നോട്ട് പോവുകയാണെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നും ജോര്‍ദാന്‍ രാജാവായ അബ്ദുള്ള രണ്ടാമന് പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് മാത്രമെ നയിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മന്‍ മാഗസിനായ ‘ഡര് സ്പീഗലിന് നല്കിയ അഭിമുഖത്തിലാണ് ജോര്‍ദാന്‍ രാജാവിന്റെ പുതിയ വെളിപ്പെടുത്തല്‍. ഇതോടെ ഇസ്രാഈലുമായി ജോര്‍ദാന്‍ ഒപ്പിട്ട കരാറിന്റെ ഭാവി ആശങ്കയിലായിരിക്കുകയാണ്.
ഈയിടെ ഇസ്രാഈലില്‍ അധികാരത്തിലേറിയ നെത്യനാഹു- ബെന്നി ഗാന്റ്സ് സഖ്യ സര്‍ക്കാരിന്റെ പ്രധാന അജണ്ഡയാണ് വെസ്റ്റ് ബാങ്ക് അധീനപ്പെടുത്തല്‍. എന്നാല്‍ ഈ നീക്കത്തിനെതിരെ ഐക്യാരഷ്ട്ര സഭയും യൂറോപ്പ്യന്‍ യൂണിയനും രംഗത്തെത്തിയിരുന്നു. ദ്വി-രാഷ്ട്ര പരിഹാര ഫോര്‍മുലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇത്തരം നീക്കങ്ങള്‍ വിഘാതം സൃഷ്ടിക്കുമെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടിയിരുന്നു