രോഗബാധിതരുടെ നിരക്കിൽ ചൈനയെ മറികടന്ന് ഇന്ത്യ

ന്യൂഡൽഹി : കൊവിഡ് ബാധിതരുടെ നിരക്കിൽ ചൈനയെ മറികടന്ന് ഇന്ത്യ. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,970 പുതിയ കൊറോണ വൈറസ് രോഗികളും 103 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൊത്തം 85,940 കേസുകളാണ് ഉള്ളത്.2746 പേർ മരിക്കുകയും ചെയ്തു. മരണ നിരക്കിൽ ചൈനയെക്കാൾ 2.2% കുറവാണ് ഇന്ത്യയുടെത്.
രോഗമുക്തി നേടുന്നവരുടെ നിരക്കും കൂടിയിറ്റുണ്ട്. 35.08 % മാ ണ് രോഗമുക്തിയുടെ നിരക്ക്. അതായത് 30000 ലധികമാൾ രോഗമുക്തി നേടിയതായാണ് പുതിയ കണക്ക്.
ഏപ്രിൽ 14 ന് ശേഷമുള്ള കേസുകളിൽ ഇന്ത്യയിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി 30 നും ഏപ്രിൽ 14 നും ഇടയിൽ ആദ്യത്തെ 10,000 കേസുകൾ രേഖപ്പെടുത്തിയപ്പോൾ അടുത്ത എട്ട് ദിവസത്തിനുള്ളിൽ കേസുകൾ 20,000 ആയി കൂടി.ഏപ്രിൽ 23 ന് 20,000 ൽ നിന്ന് മെയ് 12 ന് 70,000 ആയി ഉയർന്നു.നാലാം ഘട്ട ലോക് ഡൗൺ ആരംഭിക്കാനിരിക്കെ നിരക്ക് വർദ്ധിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുകയാണ്. ഇളവുകൾ നൽകുകയാണെങ്കിൽ വൈറസി നെ പിന്നീട് കഴിയിലൊതുക്കാൻ പറ്റാതെ വരുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാകുന്നത്
കൊറോണ വൈറസ് കേസുകളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ലോകത്ത് പതിനൊന്നാം സ്ഥാനത്താണ്.

Leave a Reply