സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ ലോക ബാങ്ക് വക ഇന്ത്യക്ക് നൂറ് കോടി ഡോളര്‍

കോവിഡ് പ്രതിസന്ധിക്കിടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി വേള്‍ഡ് ബാങ്ക് ഇന്ത്യക്ക് നുറ് കോടി ഡോളര്‍ അനുവദിച്ചു. കൂടിയേറ്റ തൊഴിലാളികളുടെയും മറ്റു ദരിദ്ര ജനങ്ങളുടെയും ക്ഷേമ പദ്ധതികള്‍ക്കായാണ് സഹായം. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ആരോഗ്യ മേഖലയിലെ ഇടപെടലുകള്‍ക്ക് വേണ്ടി നൂറ് കോടി ഡോളര്‍ ലോക ബാങ്ക് ഇന്ത്യക്ക് അനുവദിച്ചിരുന്നു. അതിനുപിന്നാലെയാണ് രണ്ടാം ഘട്ടമെന്നോണം പുതിയ പ്രഖ്യാപനവുമായി ലോക ബാങ്ക് രംഗത്തെത്തിയത്. കോവിഡ് മൂലമുണ്ടായ നഷ്ടം നികത്താന്‍ ലോക ബാങ്ക് വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply