നാലാം ഘട്ട ലോക്ഡൗൺ ബസ് വിമാന സർവീസുകൾക്ക് ഇളവുകൾ പ്രതീക്ഷിക്കുന്നു.


ന്യൂ ഡൽഹി: മെയ് – 18 ഓടെ നാലാംഘട്ട ലോക് ഡൗണ് ആരംഭിക്കുമ്പോൾ ഗതാഗത സർവ്വീസുകൾക്ക് ഇളവുകളുണ്ടാകുമെന്നാണ് കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഓരോ സംസ്ഥാനങ്ങളും അവരവർക്ക് വേണ്ട ഇളവുകൾ വ്യക്തമാക്കാൻ ആവിശ്യപ്പെട്ടിരുന്നു. ഇതടിസ്ഥാനത്തിലാവും പുതിയ ഇളവുകളെന്ന് കേന്ദ്ര ഉദ്യോഗസ്ഥർ എൻഡിടിവി യോട് പറഞ്ഞു.
ഹോട്ട് സ്പോട്ടുകൾ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സർക്കാറിനെ ഏൽപിക്കാനിടയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
പ്രശ്ന രഹിത ഇടങ്ങളിൽ പൊതുഗതാഗതങ്ങൾ, ഓട്ടോകളും ടാക്സികളും അനുവദിക്കുമെന്നും, എങ്കിലും നിശ്ചിത യാത്രക്കാർക്കു മാത്രമെ പറ്റൂവെന്നും അധികത്രർ പറഞ്ഞു.
സംസ്ഥാനം കടന്നുള്ള യാത്രകള്‍ പാസ്സുണ്ടെങ്കിലേ സാധ്യമാവൂ.ലോക്ക്ഡൗണ്‍ നാലാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുതിയ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തവേളയില്‍ പറഞ്ഞിരുന്നു.
അടുത്ത ആഴ്ച മുതൽ വിമാന ആഭ്യന്തര സർവ്വീസുകൾ തുടങ്ങും. ട്രെയിൻ സേവനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു..അവശ്യവസ്തുക്കൾക്ക് പകരം എല്ലാത്തരം സാധനങ്ങളും ഓൺലൈൻ ഹോം ഡെലിവറി ചെയ്യുന്നതിനും അനുമതി നൽകുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply