കൂടിയേറ്റ തൊഴിലാളികളുടെ വിഷയം സര്‍ക്കാരിന് വിട്ട് സുപ്രീംകോടതി

വിവിധ സംസ്ഥാനങ്ങളിലേക്ക് കാല്‍നടയായി മടങ്ങിപോയിക്കൊണ്ടിരിക്കുന്ന കൂടിയേറ്റ തൊഴിലാളികളെ തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ആരൊക്കെയാണ് സഞ്ചരിക്കുന്നതെന്ന് നോക്കല്‍ കോടതിക്ക് അസാധ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ വിഷയം തിരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അഭിഭാഷകനായ അലോക ശ്രീവാസ്തവയാണ് ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. സ്വദേശത്തേക്ക് മടങ്ങിപോകാനുള്ള ശ്രമത്തിനിടെ തൊഴിലാളികള്‍ മരിച്ചുവീഴുന്നതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനമാക്കി വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എല്‍.നാഗേഷ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി

Leave a Reply