റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചു

തെക്കന്‍ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഈ ക്യാമ്പിലുള്ളതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. അഭയാര്‍ത്ഥി ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായിട്ടാണ്. ക്യാമ്പിന് സമീപം താമസിക്കുന്ന മറ്റൊരാള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇരുവരെയും ഐസലോഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. രോഗ ബാധിതരുമായി സംബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ലോക ആരോഗ്യ സംഘടന വക്താവ് കാതലിന്‍ ബെര്‍കാറു പറഞ്ഞു.

ബംഗ്ലാദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ അഭയാര്‍ത്ഥി ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കയുണര്‍ത്തുന്നുണ്ട്. കോവിഡിനെ പ്രതിരോധിക്കാന്‍ മാര്‍ച്ച് 26 മുതല്‍ ബംഗ്ലാദേശില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

Leave a Reply