കാൽനട കുടിയേറ്റ തൊഴിലാളികളുടെ മേൽ ബസ് കയറി: 6 മരണം

മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ സംസ്ഥാന ട്രാൻസ്പോർട്ട് ബസ് ഇടിച്ച് 6 കുടിയേറ്റ തൊഴിലാളികൾ മരിച്ചു .രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെ സംസ്ഥാനത്തെ എൻഎച്ച് – 9 ഹൈവേയിലാണ് സംഭവം .അപകടത്തെ തുടർന്ന് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി മുസഫർ നഗറിലെ പോലീസ് ഉദ്യോഗസ്ഥനായ അനിൽ കപർവാൻ പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം നടന്നെതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഡ്രൈവർക്കെതിരെ കേസുഫയൽ ചെയ്തതായും പോലീസ് കൂട്ടിച്ചേർത്തു.
മരിച്ചവരെ തിരിച്ചറിഞ്ഞിറ്റുണ്ട്.ഹരേക് സിംഗ് (51), മകൻ വികാസ് (22), ഗുഡ്ഡു (18), വാസുദേവ് (22), ഹരീഷ് (28), വീരേന്ദ്ര (28) എന്നിവരാണ് മരിച്ചത്. അതേ സമയം ബസ്സിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ല. പരിക്കേറ്റവരെ മീറട്ടിലെ ഹോസ്പിറ്റലിലേക്ക് മാറ്റിയിറ്റുണ്ട്.
ലോക്ഡൗണിടെ കാൽ നട കുടിയേറ്റ തൊഴിലാളികൾക്ക് എന്നും ബുദ്ധിമുട്ട് തന്നെയാണ്.മഹാരാഷ്‌ട്രയിൽ ട്രാക്കിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 15 അതിഥി തൊഴിലാളിൾ ട്രെയിൻ കയറി മരിച്ചതിൻ്റെ നടുക്കം മാറുന്നതിന് പിന്നാലെയാണ് ഈ അപകടം

Leave a Reply