കോവിഡിനെ പ്രതിരോധിക്കാന്‍ ആയുര്‍വേദിക് മരുന്നുകളുമായി ഇന്ത്യ

കോവിഡിനെ പ്രതിരോധിക്കാന്‍ ആയുര്‍വേദിക് മരുന്നുകള്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. നാല് ആയുര്‍വേദിക് മരുന്നുകള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പരീക്ഷിക്കുമെന്ന് ആയുഷ് മന്ത്രി ശ്രിപാദ് വൈ നായിക് ട്വീറ്റ് ചെയ്തു. കോവിഡിനെ പ്രതിരോധിക്കാന്‍ പാരമ്പര്യ ചികിത്സ രീതികള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും നായിക് ട്വീറ്റ് ചെയ്തു.കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ട്രസ്ട്രിയല്‍ റിസര്‍ച്ചും ആയുഷ് മന്ത്രാലയവും സംയുക്തമായിട്ടാണ് ആയുര്‍വേദിക് മരുന്നുകള്‍ വികസിപ്പിച്ചെടുക്കുന്നത്.

കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് വിവിധ രാഷ്ട്രങ്ങള്‍. പല വാക്സിനുകളുടെയും പരീക്ഷണങ്ങള്‍ ലാബുകളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്ലാസ്മ തെറാപ്പി ചികിത്സ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ പരീക്ഷിച്ചിരുന്നുവെങ്കിലും നൂറ് ശതമാനം വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല.

Leave a Reply