കോവിഡ് ഭീതി ഒഴിയുന്നില്ല: മരണം 2.97 ലക്ഷം പിന്നിട്ടു

അമേരിക്കയ്ക്ക് പിന്നാലെ ബ്രസീലിലും കോവിഡ് ശക്തി പ്രാപിക്കുന്നു. ഇന്നലെ മാത്രം 754 പേരാണ് കോവിഡ് ബാധിച്ച് ബ്രസീലില്‍ മരിച്ചത്. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ ആകെ എണ്ണം 13158 ആയി.11555 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം നാല്പത്തി നാല് ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 88220 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1657718 പേര്‍ ഇതുവരെ രോഗ മുക്തി നേടി. ഇന്നലെ മാത്രം 5314 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ മാത്രം 1772 പേര്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 85197 ആയി. ഇന്നലെ മാത്രം 21712 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബ്രിട്ടനില്‍ ഇന്നലെ 494 പേര്‍ മരിച്ചു. ഇതോടെ ബ്രിട്ടനില്‍ ആകെ കോവിഡ് മരണം 33186 ആയി. സ്‌പെയിനില്‍ 184 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 27104 ആയി. സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ മരണ നിരക്ക് കുറയുകയാണ്. ഇറ്റലിയില്‍ 195 പേരും ഫ്രാന്‍സില്‍ 83 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 31106 ആയി. റഷ്യയില്‍ 10028 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയിനും അമേരിക്കയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് റഷ്യയിലാണ്. എന്നാല്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്.

Leave a Reply