വൈറസ് പൂർണമായും തുടച്ച് കളയാനാവില്ല: ലോകാരോഗ്യ സംഘടന (WHO)


ജനീവ, സ്വിറ്റ്സർലൻഡ്: പുതിയ കൊറോണ വൈറസ് ഒരിക്കലും വിട്ടുപോകാനിടയില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ജനങ്ങൾ വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണം. ചില രാജ്യങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയതോടെയാണ് ലോകാരോഗ്യ സംഘടന വൈറസിനെ പൂർണമായി തടുക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. 4.2 ദശലക്ഷം രോഗബാധിതരും 300,000 പേർ മരണത്തിനും കീഴടങ്ങിയപ്പോൾ കൊവിഡിനെ പ്രതിരോധിക്കാനുള്ള മുഴുവൻ ശ്രമങ്ങളും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. നിലവിൽ വൈറസ് പൂർണമായി കെട്ടടങ്ങുന്നതിന് മുമ്പേ ചില രാഷ്ട്രങ്ങൾ നിയന്ത്രണങ്ങൾ നീക്കുന്നത് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകൾ മറികടന്ന് കൊണ്ടാണ്. ആയതിനാൽ തന്നെ ജനങ്ങൾ വൈറസിനോട് കൂടെ ജീവിക്കാൻ പഠിക്കണമെന്ന് ലോകാരോഗ്യ സംഘടന എമർജൻസി ഡയറക്ടർ മൈക്കൽ റയാൻ വ്യക്തമാക്കി. “ഈ വൈറസ് പൂർണമായി വിട്ട് പോവില്ല,””എച്ച് ഐ വി പോയിട്ടില്ല – പക്ഷേ ഞങ്ങൾ വൈറസുമായി പൊരുത്തപ്പെട്ടു, ഇപ്രകാരം ഈ വൈറസുമായി ജനം പൊരുത്തപ്പെട്ട് ജീവിക്കേണ്ടി വരുമെന്നും ജനീവയിൽ നടന്ന പത്ര സമ്മേളനത്തിൽ അദ്ധേഹം വ്യക്തമാക്കി.
പല രാജ്യങ്ങളും നിയന്ത്രണങ്ങൾ നീക്കുകയാണെങ്കിലും, ഞങ്ങൾ ഇപ്പോഴും മുഴുവൻ രാജ്യങ്ങളോടും ജാഗ്രത കൂട്ടാൻ അപേക്ഷിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
പൂർണമായ മാറ്റത്തിന് ലോകം ഇനിയും കാത്തു നിന്നേ മതിയാവൂ മെന്ന് അദ്ധേഹം ത്തു.

Leave a Reply