കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റഷ്യ മൂന്നാം സ്ഥാനത്തേക്ക് : ബ്രസീലില്‍ സ്ഥിതി വഷളാവുന്നു

കോവിഡ് ബാധിതരുടെ എണ്ണം നാല്പത്തിമൂന്ന് ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 85335 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1597865 പേര്‍ ഇതുവരെ രോഗ മുക്തി നേടി. ഇന്നലെ മാത്രം 5320 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ മാത്രം 1630 പേര്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 83425 ആയി. ഇന്നലെ മാത്രം 22802 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം പതിനാല് ലക്ഷം പിന്നിട്ടു.

ബ്രസീലില്‍ മരണ നിരക്ക് വീണ്ടും വര്‍ധിച്ചു. ഇന്നലെ മാത്രം 779 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ കോവിഡ് മരണം പന്ത്രണ്ടായിരം പിന്നിട്ടു.ബ്രസീലില്‍ രോഗ ബാധിതരുടെ 1.77 ലക്ഷം ആയി വര്‍ധിച്ചു. ബ്രിട്ടനില്‍ ഇന്നലെ 627 പേര്‍ മരിച്ചു. ഇതോടെ ബ്രിട്ടനില്‍ ആകെ കോവിഡ് മരണം 32692 ആയി. സ്‌പെയിനില്‍ 176 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 26920 ആയി. സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ മരണ നിരക്ക് കുറയുകയാണ്. ഇറ്റലിയില്‍ 172 പേരും ഫ്രാന്‍സില്‍ 348 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 30911 ആയി. റഷ്യയില്‍ 10899 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയിനും അമേരിക്കയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് റഷ്യയിലാണ്. എന്നാല്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്.

Leave a Reply