20 ലക്ഷം കോടിയുടെ പാക്കേജുമായി ധനമന്ത്രി നിർമ്മല സീതാരം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ധനമന്ത്രി നിർമ്മല സീതാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പത്രസമ്മേളനത്തിൽ സംസാരിക്കും. കൊറോണ വൈറസിന്റെ ആഘാതവും ലോക്ക് ഡൗൺ കാരണം നേരിടേണ്ടി വന്ന സാമ്പത്തിക നഷ്ടത്തേയും ഈ പക്കേജ് കൊണ്ട് പരിഹരിക്കാനാവുമെന്ന് സർക്കാർ വ്യക്തമാക്കി. ധനമന്ത്രി മുന്നിട്ടിറങ്ങുന്ന ആദ്യ പത്രസമ്മേളനമാണിത്. വരും ദിവസങ്ങളിൽ തുടർന്നും ഉണ്ടായിരിക്കുമെന്നും അറിയിച്ചു.
പകർച്ചവ്യാധിയെ തുടർന്ന് ബിസിനസ്സുകൾ തകർന്ന് കിടക്കുകയാണെന്നും തൊഴിലില്ലായ്മയുടെ നിരക്ക് വർദ്ധിച്ചതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പക്കേജുകൾ സൂക്ഷ്മമായി വിലയിരുത്തുമെന്നും തകർച്ചയെ നേരിടാവുന്ന തരത്തിലാക്കുമെന്നും സാമ്പത്തിക വിദഗ്ദർ വ്യക്തമാക്കി . ജി ഡി പി യുടെ പത്ത് ശതമാനത്തിന് തുല്യമായുള്ള നിരക്കാണ് 20 കോടിയുടെ പാകേജ് എന്ന് ഇന്നലെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഈ പാകേജിൻ്റെ വിഷദാംശങ്ങളാണ് ഇന്ന് 4 മണിക്ക് ധനമന്ത്രി വിശദീകരിക്കുക

Leave a Reply