അതിജീവിക്കും നാം… ഈ കോവിഡ് കാലവും…

മമ്പാട് എം ഇ എസ് കോളേജ് അലുംനി റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അതിജീവിക്കും നാം… ഈ കോവിഡ് കാലവും… എന്ന വിഷയം ആസ്പദമാക്കി നടത്തിയ കോവിഡ് 19 ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ZOOM CLOUD MEETING എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ച പരിപാടിയിൽ ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ ഇന്റെർണൽ മെഡിസിൻ സ്പെഷ്യലിസ്റ്റും ജിദ്ദയിലെ മലയാളികളുടെ കൊറോണ കേസുകൾ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്ന ഡോ: ഇന്ദു പ്രേക്ഷകരുമായി സംവദിച്ചു..
ലോകം ഭയാനകമായ ഒരു പ്രതിസന്ധി ഘട്ടത്തിൽ കൂടി കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ, ലോക്ക് ഡൗൺ കാലത്ത് പ്രവാസികൾ അനുഭവിക്കുന്ന ശാരീരിക മാനസിക പ്രതിസന്ധികളും, സംശയങ്ങളും പങ്കുവെക്കുവാനും അതിലൂടെ മാനസിക സംഘർഷം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് മമ്പാട് എം ഇ എസ് കോളേജ് അലുംനി റിയാദ് ചാപ്റ്റർ ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്
ബോധവൽക്കരണ പരിപാടിയിൽ ശ്രോതാക്കളുടെ സംശയങ്ങൾക്ക് ഡോ: ഇന്ദു മറുപടി നൽകി. കോവിഡ് 19 കൊറോണ വൈറസ് രോഗത്തിന്റെ ആരംഭം തൊട്ട് അതിന്റെ പകർച്ചാ ഘട്ടങ്ങളെക്കുറിച്ചും, അതിനെ എങ്ങിനെ പ്രതിരോധിക്കാം തുടങ്ങി ലോക്ക് ഡൗൺ കാലത്തെ ജീവിതചര്യകളെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. നല്ലൊരു ഭാവി പടുത്തുയർത്താൻ ഈ ലോക്ക് ഡൗൺ കാലം നാം പരമാവധി ഉപകാരപ്രദമാക്കണമെന്നും ഡോക്ടർ ഉണർത്തി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ZOOM VIDEO CONFERENCING വഴി നൂറുകണക്കിനാളുകളാണ് പരിപാടി വീക്ഷിച്ചത്.

റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഉബൈദ് എടവണ്ണ അധ്യക്ഷം വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സഗീറലി ഇ പി സ്വാഗതവും, ട്രഷറർ അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.

മുഖ്യ രക്ഷാധികാരി അബ്ദുള്ള വല്ലാഞ്ചിറ, ടെക്നിക്കൽ കൺവീനർമാരായ റഫീഖ് കുപ്പനത്ത്, ഷാജിൽ നിലമ്പൂർ, അബൂബക്കർ, സഫീർ തലാപ്പിൽ, നൗഷാദ് ഇല്ലിക്കൽ, ആന്റണി സെബാസ്റ്റ്യൻ, അസീസ് എടക്കര, ശിഹാബ് എടവണ്ണ, സദറുദ്ദീൻ ചാത്തോലി, അഡ്വ: മുഹമ്മദ് ശരീഫ് ടി പി, ബഷീർ ടി പി, റിയാസ് അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി..

Leave a Reply