ഇന്ന് രാത്രി 8:00 ന് വീണ്ടും പ്രധാനമന്ത്രി നിങ്ങൾക്കു മുന്നിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക് ഡൗണുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മുഖ്യമന്ത്രിമാരുമായി ആറുമണിക്കൂർ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തുന്നത്.
മൂന്നാം ഘട്ട ലോക് ഡൗണ് അവസാനിക്കാനിരിക്കെ വീണ്ടും നീട്ടാനുള്ള സാധ്യതകൾ തളളികളയാവുന്നതല്ല. ഇന്നലെ മുഖ്യമന്ത്രിമാരുമായുള്ള കൂടികാഴ്ചയിൽ ലോക് ഡൗൺ നീട്ടുമെന്നതിലേക്ക് സൂചിപ്പിച്ചെങ്കിലും കൂടുതൽ ഇളവുകളോടെ ആയിരിക്കും ലോക്ക് ഡൗൺ തുടരുക.ഏതൊക്കെ മേഖലകളില്‍ ഇളവു വേണമെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണം. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍ക്കാൻ നിർദ്ദേശം നൽകിയതായും കേന്ദ്രം അറിയിച്ചു.
കൊവിഡ് നിരക്ക് പരിഗണിച്ച് സംസ്ഥാനങ്ങൾ ക്കിടയിൽ തന്നെ വ്യത്യസ്ഥ ഇളവുകൾ അനുവദിക്കണമെന്നാണ് സംസ്ഥാനങ്ങൾ ആവിശ്യപ്പെട്ടുന്നത്.

Leave a Reply