നിയന്തണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ സൂക്ഷിക്കുക; വൈറസ് വീണ്ടും മടങ്ങിവന്നേക്കാം…

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനിടെ മുന്നറിയിപ്പുമായി ലോക ആരോഗ്യ സംഘടന. ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് കൂടുതല്‍ ജാഗ്രത പാലിച്ചുകൊണ്ടായിരിക്കണമെന്ന് ലോക ആരോഗ്യ സംഘടന അധികൃതര്‍ വ്യക്തമാക്കി. ജര്‍മനിയിലും സൗത്ത് കൊറിയയിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് വൈറസ് വ്യാപനം വീണ്ടും തീവ്രമായിരുന്നു. വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്.

തിരിച്ചറിയാന്‍ കഴിയാത്ത വിധം വൈറസിന്റെ സാന്നിധ്യം ഉണ്ടാവുകയാണെങ്കില്‍ കോവിഡ് വീണ്ടും മടങ്ങിവരാന്‍ സാധ്യതയുണ്ടെന്ന് എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ: മൈക്ക് റ്യാന്‍ പറഞ്ഞു. ജീവന്‍ സംരക്ഷിക്കാന്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ പിന്‍വലിക്കുകയാണ് വേണ്ടതെന്ന് ലോക ആര്യോഗ സംഘടന തലവന്‍ ട്രെഡോസ് അദാനം വ്യക്തമാക്കി.

Leave a Reply