കോവിഡ് കാലത്ത്, വിശ്രമമില്ലാതെ പ്രയത്നിച്ച ജീവനക്കാരെ അഭിനന്ദിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ദുബായുടെ ഓരോ ചിത്രങ്ങളും പകർത്താന്‍ വിശ്രമമില്ലാതെ പ്രയത്നിച്ച ഫോട്ടോഗ്രാഫർമാരെയാണ് ആർടിഎ അഭിനന്ദിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫർമാരായ സാഹിർ പുത്തന്‍വീട്ടില്‍ ബാബു, ശ്രീജിത്ത് ലാല്‍ കൊടിയില്‍, ജോബിന് ഇഗ്ലന്വേഷ്യസ് എന്നിവർക്ക്, അഭിനന്ദനം. മൂന്ന് പേരും മലയാളികളാണ്.
