കോവിഡ് ബാധിതരുടെ എണ്ണം നാല്പത്തി രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 74228 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1526975 പേര് ഇതുവരെ രോഗ മുക്തി നേടി. ഇന്നലെ മാത്രം 3403 പേര് കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ മാത്രം 1008 പേര് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന് നഷ്ടമായവരുടെ ആകെ എണ്ണം 81795 ആയി. ഇന്നലെ മാത്രം 18196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ പതിനാല് ലക്ഷത്തോടടുത്തു.
ബ്രസീലില്‍ മരണ നിരക്ക് വീണ്ടും വര്‍ധിച്ചു. ഇന്നലെ മാത്രം 502 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ കോവിഡ് മരണം പതിനൊന്നായിരം പിന്നിട്ടു. ബ്രിട്ടനില്‍ ഇന്നലെ 210 പേര് മരിച്ചു. ഇതോടെ ബ്രിട്ടനില്‍ ആകെ കോവിഡ് മരണം 32065 ആയി. സ്പെയിനില്‍ 123 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 26744 ആയി. സ്പെയിന്, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ മരണ നിരക്ക് കുറയുകയാണ്. ഇറ്റലിയില്‍ 179 പേരും ഫ്രാന്‍സില്‍ 263 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 30739 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ ഇരുപത്തിയാറായ്യിരം പിന്നിട്ടു. റഷ്യയില്‍ 11656 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.