കുഞ്ഞു മനസ്സിലെ സൈക്കിൾ മോഹം ഉപേക്ഷിച്ചു.സ്വരൂപിച്ച ധനം C.H.സെന്ററിന് നൽകുന്നു.

ഫറോക്ക്: കോവിഡ് കാലത്തും കരള് അലിയീപികുന്ന കാഴ്ചയുംആയി ഫറോക്ക് പെരുമുഖം സ്വദേശി പോയിലി അഷ്റഫിന്റെ മകൻ മുഹമ്മദ് ഷഹബാസ്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഷഹബാസ് തന്റെ സ്വപ്നം ആയിരുന്നു ഒരു സൈക്കിൾ സ്വന്തമാക്കുക എന്നത് അതിനായി തന്റെ ഉപ്പ രാമനാട്ടുകര ഓട്ടോ തൊഴിലാളികളും ,ഓട്ടോറിക്ഷ S T U യൂണിറ്റിലെ സജീവ പ്രവർത്തകനായ അഷ്‌റഫിൽ നിന്നും ദിവസവും സ്വരൂപിക്കുന്ന നാണയ തുട്ടകൾ ഒരു കുഞ്ചിയിൽ നിക്ഷേപിച്ചു തന്റെ ചിരകാല സ്വപ്നമായ സ്വന്തം ഒരു സൈകിൽ എന്ന സാക്ഷാത്കാരം പൂർത്തീകരണത്തിന് എത്താനുള്ള ശ്രമത്തിനിടെയാണ് കോവിഡ് കടന്നു വന്നത്. രാജ്യം ആകെ പ്രയാസപ്പെട്ടു നിൽക്കുന്ന സമയത്ത് തന്റെ ജ്യേഷ്ഠ സഹോദരൻ മിദ്‌ലാജും, ഷംനാദ് കൂടി പ്രേരണ ഉണ്ടായപ്പോൾ ഷഹബാസ് ഒന്നും ആലോചിച്ചില്ല . തന്റെ കുഞ്ചിയിലെ നാണയ തുട്ടകൾ കൊണ്ട് താൻ സ്വപ്നം കണ്ട സൈക്കിൾ മോഹം ഉപേക്ഷിച്ച് ഈ കോവിഡ് കാലത്തും പൊതു സമൂഹത്തിന് സേവനം ചെയ്യുന്ന കോഴിക്കോട് C H സെന്ററിന് തന്റെ സമ്പാദ്യം നൽകാൻ തീരുമാനിക്കുകയും വിവരം ഉപ്പ അഷ്റഫിനെ അറിയീകുകയും ചെയ്തു. ഷഹബാസ് ന്റെ ധീരമായ തീരുമാനം അറിഞ്ഞ ഉടനെ നാട്ടുകാരനും റിയാദ് കെ എം സി സി ജനറൽ സെക്രട്ടറിയുമായ എം. മൊയ്തീൻ കോയയും,ഫറോക്ക് മുനിസിപ്പൽ എം എസ് എഫ് കമ്മറ്റി ജനറൽ സെക്രട്ടറി ബാസിത് നാലകത്ത്,ഫറോക്ക് ഇരുപതാം ഡിവിഷൻ യൂത്ത് ലീഗ് ഭാരവാഹികളായ അൻസാർ,സിയാദ്, സഫ്‌വാൻ തുടങ്ങിയവർ ഷഹബാസിന്റെ വീട്ടിൽ എത്തി. കുട്ടിയുടെ ആഗ്രഹം പോലെ തന്റെ നിക്ഷേപ കിറ്റ് C H സെന്റർ റിയാദ് കമ്മറ്റി അംഗവും കൂടി ആയ മൊയ്തീൻ കോയയെ ഏല്പിച്ചു.ഈ വിവരം അറിഞ്ഞ C H
സെൻറർ സെക്രട്ടറി എം. എ . റസാഖ് മാസ്റ്റർ ഷഹബാസിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും അവന്റെ വലിയ മനസ്സിനെ ആദരിക്കുകയും ചെയ്തു.കേവലം രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മനസ്സിൽ C H സെന്റർ പോലെ ചാരിറ്റി രംഗത്ത് നിറഞ്ഞുനിൽക്കുന്ന ഒരു പ്രസ്ഥാനത്തിന് തന്റെ സ്വപ്നമായ സൈക്കിൾ എന്ന ചിന്ത മാറ്റിവെച്ചു അവശത അനുഭവിക്കുന്നവർക്ക്
സഹായം ചെയ്യുക എന്ന മനസ്സിനേയും നാം അംഗീകരിക്കേണ്ട ത് .എന്നാൽ ഷഹനാസിന്റെ സ്വപ്നം വെറുതെ ആയില്ല അവന് ആവശ്യമായ സൈക്കിൾ നൽകാൻ റിയാദ് കെ എം സി സി ഒരുക്കമാണെന്ന് ജനറൽ സെക്രട്ടറി എം. മൊയ്തീൻ കോയ ഷഹബാ സിന് ഉറപ്പ് നൽകിയപ്പോൾ അവന് ഇരട്ടി സന്തോഷമാണ് ഉണ്ടായത്.അതോടൊപ്പം അവന്റെ മാതാ പിതാകൾകും സഹോദരങ്ങൾക്കും.

Leave a Reply