ആമസോൺ മഴക്കാടുകളെ സംരക്ഷിക്കുന്നതിനായി സൈന്യത്തെ വിന്യസിച്ച് ബ്രസീൽ


ലോകംകൊറോണ വൈറസിന് പിന്നാലെ പോവുമ്പോഴും ബ്രസീൽ ആമസോൺ മഴക്കാടുകളെ സംരക്ഷിക്കുന്നതിന് പിന്നാലെയാണ്. ചൂടുകാലത്ത് ഉണ്ടാവാറുള്ള കാട്ടുതീ തടുക്കാനായാണ് ആയിരകണക്കിന് സൈന്യത്തെ വിന്യസിച്ചത്.ബൊളീവിയൻ അതിർത്തിക്കടുത്തുള്ള റോണ്ടോണിയ സംസ്ഥാനത്തെ ദേശീയ വനത്തിൽ സായുധ സേനയും പരിസ്ഥിതി ഉദ്യോഗസ്ഥരും പൊലീസും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് വന സംരക്ഷണാർത്ഥം ഓപ്പറേഷൻ ആരംഭിച്ചതായി ഉപരാഷ്ട്രപതി ഹാമിൽട്ടൺ മൊറാവു തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
2019 ലെ കണക്കുകളെ അപേക്ഷിച്ച് ഈ വർഷം ആദ്യ നാല് മാസങ്ങളിൽ വനനശീകരണം 55 ശതമാനം ഉയർന്നതായി വെള്ളിയാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ വ്യക്തമാക്കിയതിനെ തുടർന്നാണ് സൈന്യത്തെ വിന്യസിക്കാൻ തയാറായത്. കഴിഞ്ഞ 11 വർഷത്തിലുണ്ടായതിനേക്കാൾ കൂടുതലാണ് ഇപ്രാവിശ്വമെന്ന് കണക്കുകൾ ചൂണ്ടി കാട്ടുന്നുണ്ട്.
“പരിസ്ഥിതി വില്ലനായി ലോകത്തിന്റെ മുന്നിൽ മുദ്രകുത്തപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” മൗറാവു കൂട്ടിച്ചേർത്തു.
ആമസോൺ മഴക്കാടുകളിൽ തീപടരുന്നത് ആഗോള തലത്തിൽ ചർച്ച ആയതോടെ കഴിഞ്ഞ വർഷത്തേക്കാൾ 3 മാസം മുമ്പ് തന്നെ സൈന്യത്തെ വിന്യസിച്ചതായി പ്രസിഡന്റ് ജെയർ ബോൾസോനാരോ അറിയിച്ചു.

Leave a Reply