റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ ടിക്കറ്റ് നല്‍കുന്നു.

ബി പി എല്‍ കാര്‍ഗോ കമ്യൂണിറ്റി സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി പദ്ധതിയുടെ ഭാഗമയാണ് ടിക്കറ്റ് വിതരണം ചെയ്യുന്നതെന്ന് ബി പി ൽ പ്രസിഡന്റ് അബ്ദുൾ ഹമീദ് അൽ മുബാറക്ക് പറഞ്ഞു.വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളുമായി ചേര്‍ന്ന് സ്വദേശത്തേക്ക് തിരിച്ചു പോകുന്ന അര്‍ഹരായവരെ കണ്ടെത്തി 25 ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്.

കാര്‍ഗോ, ഫോര്‍വേഡിംഗ് രംഗത്തുളള ബി പി എല്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞകാല പദ്ധതികള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സൗജന്യ ടിക്കറ്റിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനാണ് പൊതുജനങ്ങളെ അറിയിക്കുന്നത്. ഇതിനായി സന്നദ്ധ സംഘടനകളായ റിയാദിലെ കെഎംസിസി, ഒഐസിസി, ദമാമിലെ നവേദയ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റിന് നിര്‍വാഹമില്ലാത്തവര്‍, ജയില്‍ മോചിതരായി നാട്ടിലേക്ക് മടങ്ങാനുളളവര്‍ തുടങ്ങി ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കാണ് ടിക്കറ്റ് വിതരണം ചെയ്യുന്നതെന്നുംതുടർന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബി പി എല്‍ കാര്‍ഗോ എന്നും മുന്നിൽ ഉണ്ടാവുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
സൂം വാർത്ത സമ്മേളനത്തിൽ ബി പി ൽ പ്രസിഡന്റ് അബ്‌ദുൾ ഹമീദ് അൽ മുബാക്ക്,കൺട്രി മാനേജർ ജോൺ വർഗ്ഗീസ്‌,സെൻട്രൽ മാനേജർ മുഹമ്മദ് സുഫിയാൻ,എന്നിവർ പങ്കെടുത്തു

Leave a Reply