ഡോ: മന്‍മോഹന്‍ സിംഗിനെ നെഞ്ച് വേദനയെ തുടര്‍ന്ന് ഐയിംസില്‍ പ്രവേശിപ്പിച്ചു

മുന്‍ പ്രധാന മന്ത്രി ഡോ: മന്‍മോഹന്‍ സിംഗിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഡോ: നിതീഷ് നായികിന്റെ നേതൃത്വത്തിലാണ് പരിശോധന. 87 കാരനായ അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ഇതിന് മുമ്പ് രണ്ട് തവണ ഹൃദയ സംബന്ധമായ ശാസ്ത്രക്രിയക്ക് അദ്ദേഹം വിധേയമായിരുന്നു.

Leave a Reply