നാളെ മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും: റെയില്‍വെ തിരുമാനം ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ

തെരഞ്ഞെടുത്ത പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ചെവ്വാഴ്ച്ച മുതല്‍ ആരംഭിക്കും. മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കാന്‍ അഞ്ച് ദിവസം ബാക്കിനില്‍ക്കെയാണ് റെയില്‍വെയുടെ പുതിയ തിരുമാനം. ചരക്ക് ഗതാഗതത്തിന് പുറമെ യാത്ര സര്‍വ്വീസുകള്‍ കൂടി തുടങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് ടികറ്റ് ബുക്ക് ചെയ്യേണ്ടത്. ഇന്ന് വൈകുന്നേരം നാല് മണി മുതല്‍ ടികറ്റ് ബുക്ക് ചെയ്യാമെന്നും റെയില്‍വെ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. റെയില്‍വെ സ്‌റ്റേഷനുകളിലെ ടികറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല.

പതിനഞ്ച് തീവണ്ടികളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭൂവന്വേശര്‍, സെക്കന്തരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുബൈ സെന്‍ട്രല്‍, അഹ് മദാബാദ്, ജമ്മു താവി എന്നീ സ് റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ട്രെയിന്‍ സര്‍വ്വീസുകള്‍. കോച്ചുകള്‍ ലഭ്യമാകുന്നതിനനുസരിച്ച് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്നും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.20000-ത്തോളം കോച്ചുകള്‍ കോവിഡ് ഐസലോഷന്‍ വാര്‍ഡുകളാക്കി മാറ്റിയിരുന്നു. ഓണ്‍ലൈന്‍ വഴി ടികറ്റ് എടുത്തവരെ മാത്രമെ സ്‌റ്റേഷനുകളിലേക്ക് കടത്തിവിടുകയുള്ളൂ. യാത്രക്കാര്‍ മാസ്‌ക് ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Leave a Reply