ഇറാനിൽ മിസൈൽ പരീക്ഷണം: പണി കിട്ടിയത് സ്വന്തം കപ്പലിന്; 19 നാവികർ കൊല്ലപ്പെട്ടു


ടെഹ്റാൻ: ഒമാൻ ഉൾകടലിൽ ഇറാനിയൻ മിസൈൽ പരീക്ഷണത്തിനിടെ ലക്ഷ്യം തെറ്റി മറ്റൊരു കപ്പലിൽ പതിച്ചുണ്ടായ അപകടത്തിൽ 19 നാവികർ കൊല്ലപ്പെട്ടു. 15 ഓളം പേർ പരിക്കേൽക്കുകയും ചെയ്തു.ഒമാൻ ഉൾക്കടലിൽ തെഹ്‌റാനിൽ നിന്ന് തെക്കുകിഴക്കായി 1,270 കിലോമീറ്റർ അകലെയുള്ള ജാസ്ക് തുറമുഖത്തിന് സമീപമാണ് അപകടം നടന്നത്.ഇറാനിയൻ യുദ്ധക്കപ്പലായ ഫ്രെഗറ്റ് ജമാരനിൽ നിന്നു തൊടുത്ത മിസൈലാണ് കൊണാർക് എന്ന നാവികസേന കപ്പലിൽ പതിച്ചത്.ലക്ഷ്യസ്ഥാനവും കപ്പലും നിശ്ചിത അകലം പാലിച്ചിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.യു.എസും തെഹ്റാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് സംഭവം
ലക്ഷ്യസ്ഥാനം തെറ്റിച്ചുള്ള അക്രമണം സൈന്യത്തിൻ്റെ അനാസ്ഥയെയാണ് വ്യക്തമാക്കുന്നതെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഈ വർഷം ജനുവരിയിൽ ഇറാൻ സൈന്യം 176 യാത്രക്കാരുമായി വരികയായിരുന്ന യുക്രൈനിൽ നിന്നുള്ള വിമാനം വെടിവച്ച് വീഴ്ത്തിയിരുന്നു. സംഭവത്തിൽ 176 യാത്രക്കാരും കൊല്ലപ്പെട്ടു

Leave a Reply